Category: Malayalam Reflection

  • ഈസ്റ്റർ 2026

    ഈസ്റ്റർ 2026

    “ക്രിസ്തു ഉയിർപ്പിക്കപ്പെട്ടിട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർഥമാണ്; നിങ്ങളുടെ വിശ്വാസവും വ്യർഥം.” (1 കോറിന്തോസ് 15:14) ക്രിസ്തുവിൽ പ്രിയ സഹോദരീ സഹോദരന്മാരെ, ഇന്ന് തിരുസഭ വലിയ സന്തോഷത്തോടെ നമ്മുടെ വിശ്വാസത്തിന്റെ കാതൽ പ്രഖ്യാപിക്കുകയാണ്: ക്രിസ്തു ഉയിർത്തെഴുന്നേറ്റു! ഹല്ലേലൂയ! യേശു ചരിത്രത്തിൽ ജീവിച്ചിരുന്ന ഒരു വ്യക്തിയാണോ എന്നതിനെക്കുറിച്ച് ലോകത്തിൽ പലർക്കും ഇപ്പോഴും സംശയങ്ങളുണ്ട്. എന്നാൽ അവിടുന്ന് ജീവിച്ചിരുന്നു എന്ന് വിശ്വസിക്കുന്നവരിൽത്തന്നെ പലർക്കും, യേശു മരിച്ചവരിൽ നിന്നും ഉയിർത്തെഴുന്നേറ്റു എന്ന് വിശ്വസിക്കാൻ പ്രയാസമാണ്. പക്ഷേ ക്രൈസ്തവരായ നമുക്ക്, ഉയിർപ്പ് എന്നത് വെറുമൊരു…